Perinthalmanna Radio
Date: 17-03-2023
മലപ്പുറം∙ സൂപ്പർ കപ്പിനെ വരവേൽക്കാൻ പയ്യനാട്, കോട്ടപ്പടി മൈതാനങ്ങൾ ഒരുങ്ങി തുടങ്ങി. കേരള ഫുട്ബോൾ അസോസിയേഷന്റെ (കെഎഫ്എ) നിർദേശ പ്രകാരം ആലുവ വികെഎം ഡവലപ്പേഴ്സിന്റെ നേതൃത്വത്തിലാണ് മൈതാനം ഒരുക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. കടുത്ത വേനലിൽ മൈതാനത്തിന്റെ പച്ചപ്പു നിലനിർത്താൻ ദിവസം മൂന്നു നേരം നനയ്ക്കുന്നുണ്ട്.
ഈ മാസം അവസാനത്തോടെ മൈതാനം ഏകദേശം സജ്ജമാകുമെന്ന് പ്രവൃത്തികൾക്കു നേതൃത്വം നൽകുന്ന വി.എം.സാജിദ് പറഞ്ഞു. സെമിഫൈനൽ ഉൾപ്പെടെ ആകെ 13 മത്സരങ്ങളാണ് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുക. സൂപ്പർ കപ്പിനുള്ള പരിശീലന മൈതാനമാണ് കോട്ടപ്പടി സ്റ്റേഡിയം. ഹൈദരാബാദ് എഫ്സി, ഒഡീഷ എഫ്സി, ഈസ്റ്റ് ബംഗാൾ എഫ്സി, മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾക്കു പുറമേ യോഗ്യതാ റൗണ്ട് വിജയിച്ചെത്തുന്ന ടീമുകളും പയ്യനാട്ട് പോരാട്ടത്തിനിറങ്ങും. ഏപ്രിൽ 9ന് ആണ് പയ്യനാട്ടെ സൂപ്പർ കപ്പ് പോരാട്ടങ്ങൾക്കു തുടക്കമാവുക.
ഒരു ദിവസം രണ്ടു കളികൾ വീതമുണ്ടാകും (വൈകിട്ട് 5.30, രാത്രി 8.30). ഏപ്രിൽ 22ന് ആണ് പയ്യനാട് സ്റ്റേഡിയത്തിലെ സെമി മത്സരം. യോഗ്യതാ റൗണ്ട് മത്സരങ്ങളും എ, സി, ഗ്രൂപ്പ് മത്സരങ്ങളും ഒരു സെമിയും ഫൈനലും നടക്കുന്നത് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളെല്ലാം കോഴിക്കോട്ടാണു നടക്കുക.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ