Perinthalmanna Radio
Date: 21-03-2023
മലപ്പുറം: ലോകകപ്പ് യോഗ്യതാ മത്സരവും പയ്യനാട്ടേക്ക്? ഇന്ത്യയുടെ യോഗ്യതാ മത്സരം പയ്യനാട്ടെത്തിക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് കെഎഫ്എ ജനറൽ സെക്രട്ടറി കെ.അനിൽകുമാർ പറഞ്ഞു. സന്തോഷ് ട്രോഫി ഫൈനലുമായി ബന്ധപ്പെട്ട് സൗദിയിലെത്തിയപ്പോൾ ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തുവെന്നും അവർ അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പർ കപ്പിനു പുറമേ എഎഫ്സി ചാംപ്യൻസ് ലീഗ് യോഗ്യതാ മത്സരം കൂടി പയ്യനാട്ടെത്തുന്നത് മലപ്പുറത്തിനു മുതൽക്കൂട്ടാകും. സൂപ്പർകപ്പിന്റെ ഭാഗമായി ജില്ലയിൽ 2 ഇടങ്ങളിലായി 3 മൈതാനങ്ങൾ പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ട്. കോട്ടപ്പടി സ്റ്റേഡിയവും കാലിക്കറ്റ് സർവകലാശാലയുടെ 2 മൈതാനങ്ങളുമാണ് പരിശീലന ഇടങ്ങളാകുക.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ