Perinthalmanna Radio
Date: 04-11-2022
പെരിന്തൽമണ്ണ: വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മണ്ഡലം എം.എസ്.എഫ് കമ്മിറ്റി പെരിന്തൽമണ്ണ ആർ.ടി.ഒ ക്ക് പരാതി നൽകി. പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിൽ നിന്നും വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസുകൾക്ക് എതിരെ നടപടി എടുക്കുക, വിദ്യാർത്ഥികളിൽ നിന്ന് അമിത ചാർജ് ഈടാകുന്ന ബസുകാർക്ക് എതിരെ നടപടി എടുക്കുക, വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന ജിവനക്കാർക്ക് എതിരെ ശക്തമായ നടപടി എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പരാതി നൽകിയത്. എം.എസ്.എഫ് ജില്ല സെക്രട്ടറി മുറത് പി.ടി, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ഹഫാർ കുന്നപ്പള്ളി, ജനറൽ സെക്രട്ടറി നബീൽ വട്ടപറമ്പ്, സെക്രട്ടറി വാസിൽ ഏലംകുളം പങ്കെടുത്തു.