
Perinthalmanna Radio
Date: 02-03-2023
പെരിന്തല്‍മണ്ണ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് പെരിന്തല്‍മണ്ണയില്‍ സ്നേഹോഷ്മളമായ സ്വീകരണം. കോടതി പടിയില്‍ ഒരുക്കിയ സമ്മേളന വേദിയിലേക്ക് തുറന്ന ജീപ്പിലെത്തിയ അദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ ജനങ്ങള്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്.
മലപ്പുറം ജില്ലയിലെ സമാപനം കൂടിയായിരുന്നു പെരിന്തല്‍മണ്ണയിലേത്. വണ്ടൂരില്‍ നിന്നുള്ള സ്വീകരണം കഴിഞ്ഞ് പെരിന്തല്‍മണ്ണയിലെത്തിയ ജാഥാ ക്യാപ്റ്റനെ റെഡ് വോളണ്ടിയര്‍മാരുടെ അകമ്പടിയോടെ സ്വീകരണ വേദിയില്‍ നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, പി. ശ്രീരാമകൃഷ്ണന്, ഇ.എന്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ സ്വീകരിച്ചു. പെരിന്തല്‍മണ്ണ നഗരസഭാധ്യക്ഷന്‍ പി. ഷാജി അധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ സി.എസ് സുജാത, എം. സ്വരാജ്, ജെയ്ക് സി. തോമസ്, പി.കെ ബിജു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പി.കെ സൈനബ, കെ.പി. മുസ്തഫ, അഡ്വ. ആഷിഖ്, ഏരിയാ സെക്രട്ടറി ഇ. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
ലോക വികസന നിലവാരത്തിലേക്കു കേരള ജനജീവിതത്തെ എത്തിക്കുക എന്നതാണ് ഇടതു പക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ കര്‍മ പദ്ധതിയെന്നു എം.വി ഗോവിന്ദന് പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
