പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ ലഹരിവിരുദ്ധ ചിത്രരചന സംഘടിപ്പിച്ചു

Share to

Perinthalmanna Radio
Date: 23-10-2022

പെരിന്തൽമണ്ണ: ലഹരിയുടെ അതിവ്യാപനത്തിനെതിരേ നാട്ടൊരുമയ്ക്കുള്ള സന്ദേശവുമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ സംഘ ചിത്രരചനയിൽ വൻ പങ്കാളിത്തം. ബ്ലോക്ക് ഓഫീസിനു മുന്നിൽ സജ്ജമാക്കിയ 200 മീറ്റർ നീളമുള്ള കാൻവാസിൽ വിവിധ മേഖലകളിലുള്ള 2500-ലേറെപ്പേർ ലഹരിവിരുദ്ധ ആശയം പ്രതിഫലിക്കുന്ന ചിത്രങ്ങളും എഴുത്തും രേഖപ്പെടുത്തി.

രാവിലെ സബ്കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുഖ്യാതിഥിയായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ജില്ലാ ജഡ്ജ് കെ.പി. അനിൽകുമാർ, ഞെരളത്ത് ഹരിഗോവിന്ദൻ, മേലാറ്റൂർ രവിവർമ, പി. ഗീത, ഡോ. സൽവ അർഷാദ്, ഇന്ദിര ലക്ഷ്മി, സി.പി. ബിജു, ഡോ. വേണു തുടങ്ങിയവർ പങ്കെടുത്തു.

താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ട്രോമാ കെയർ, ഐ.എം.എ., ബ്ലഡ് ഡോണേഴ്‌സ് കേരള, നെഹ്രു യുവകേന്ദ്ര തുടങ്ങിയവയുടെ വൊളന്റിയർമാർ, വിദ്യാർഥികൾ, തൊഴിലാളിസംഘടനാ പ്രതിനിധികൾ, വജ്രജൂബിലി ഫെലോഷിപ്പ് പ്രതിനിധികൾ, രാഷ്ട്രീയപാർട്ടിക്കാർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ ചിത്രരചനയിൽ പങ്കാളികളായി. സമാപന സമ്മേളനം മഞ്ഞളാംകുഴി അലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി നാലകത്ത് സൂപ്പി മുഖ്യാതിഥിയായി. തഹസിൽദാർ പി.എം. മായ, എൻ.വൈ.കെ. ജില്ലാ ഓഫീസർ ഉണ്ണിക്കൃഷ്ണൻ, സുഹൈൽ ബാഖവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Share to