Perinthalmanna Radio
Date: 27-12-2022
പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്ത് 2021-22 പിഎംഎവൈജി (ആവാസ് പ്ലസ്) പദ്ധതിയിൽ 35 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. 135 വീടുകളാണ് ബ്ലോക്ക് പരിധിയിൽ അനുവദിച്ചിട്ടുള്ളത്. നിർമാണം പൂർത്തീകരിച്ച ഗുണഭോക്താക്കൾക്കുള്ള താക്കോൽ വിതരണം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. 7 പേർക്കാണ് ഇന്നലെ താക്കോൽ കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ ആധ്യക്ഷ്യം വഹിച്ചു. വിട് നിർമാണം പൂർത്തീകരിച്ചവർക്കുള്ള ഭൂരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ കൈമാറി. ലൈഫ് ഭവന നിർമാണ പദ്ധതി പഞ്ചായത്തുകൾക്കുള്ള അധിക ധനസഹായ വിതരണം നഗരസഭാധ്യക്ഷൻ പി.ഷാജി നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച വജ്രജൂബിലി കലാകാരന്മാർക്ക് ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ആലിപ്പറ്റ ജമീല ഉപഹാരം കൈമാറി. പഞ്ചായത്ത് പ്രസിഡന്റുമാ രായ കെ.പി.സഈദ, ജമീല ചാലിയത്തൊടി, ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷൻമാരായ പി.കെ. അയമു, അസീസ് പട്ടിക്കാട്, അംഗങ്ങളായ എൻ.ഉസ്മാൻ, കമലം, ഗിരിജ, മുഹമ്മദ് നയീം, പ്രബീന ഹബീബ് തുടങ്ങിയവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ