ജൈവ ഉത്പന്നങ്ങളുടെ വൈവിധ്യവുമായി തിരുവാതിരച്ചന്ത

Share to

Perinthalmanna Radio
Date: 06-01-2023

പെരിന്തൽമണ്ണ: ബ്ലോക്ക് കാർഷികവികസന കർഷകക്ഷേമ വകുപ്പ് വിവിധ കൃഷിഭവനുകളുടെയും അങ്ങാടിപ്പുറം അഗ്രോ സർവീസ് സെന്റർ, പെരിന്തൽമണ്ണ ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ സഹകരണത്തോടെ ജൈവ ഉത്പന്നങ്ങളുമായി തിരുവാതിരച്ചന്ത നടത്തി. സബ്കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനംചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ജൈവരീതിയിൽ ഉത്പാദിപ്പിച്ച കാർഷിക ഭക്ഷ്യ ഉത്പന്നങ്ങളും മൂല്യവർധിത ഉത്പന്നങ്ങളും ഉത്പാദനോപാധികളും കർഷകർ നേരിട്ട് വില്പന നടത്തി.

ചീരജ്യൂസ്, ചീരപായസം, കൂവക്കാപ്പി, ചക്കകൊണ്ടുള്ള ഉത്പന്നങ്ങൾ, ജൈവ അരികൾ തുടങ്ങിയവ ചന്തയിലുണ്ടായിരുന്നു. പോക്സോ കോടതി ജഡ്ജി ഷുഹൈബ്, സബ് ട്രഷറി ഓഫീസർ സതീഷ്, തഹസീൽദാർ പി.എം. മായ, ക്രെഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ഗിരിജ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ഡയറക്ടർ സ്മിത ഹരിദാസ്, ഇ.ആൻഡ് ടി. ഡെപ്യൂട്ടി ഡയറക്ടർ ഷേർളി തുടങ്ങി വിവിധ മേഖലയിലുള്ളവർ ചന്ത സന്ദർശിച്ചു. കർഷകരെയും ആകർഷകമായി സ്റ്റാൾ ഒരുക്കിയ കൃഷി ഭവനെയും ആദരിച്ചു.

അസി. കൃഷി ഡയറക്ടർ ശ്രീലേഖ, കൃഷി ഓഫീസർമാരായ ഹാജറ കളത്തിൽ, റജീന വാസുദേവൻ, രജീസ്, കെ. രാജേഷ്, ഐശ്വര്യ മോഹൻ, കെ.വി. ശ്രീജ, ആതിര ജി. മേനോൻ, ഷഹന ഫാത്തിമ തുടങ്ങിയവരും ബ്ലോക്ക് പഞ്ചാത്തംഗങ്ങളും നേതൃത്വം നൽകി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *