
Perinthalmanna Radio
Date: 14-03-2023
അങ്ങാടിപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് നിര്‍വ്വഹണ ചുമതലയുള്ള പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതിയുടെ കീഴില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് ജലം എന്ന ആശയം അടിസ്ഥാന പെടുത്തി പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിച്ചത്. അങ്ങാടിപ്പുറം തരകന് ഹൈസ്കൂളില്‍ നടന്ന പരിപാടി പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ പരിശീലനം നേടിയ 40 കലാകാരന്മാര് പങ്കടുത്തു. പോസ്റ്റര്‍ രചന മത്സരത്തില്‍ പങ്കെടുത്ത കലാകാരന്മാര്ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം കൈമാറി. ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗോപകുമാര്‍, വജ്ര ജൂബിലീ ചിത്ര രചന പരിശീലകന് വിഷ്ണു പ്രിയന് നേതൃത്വം നല്കി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
