കൃഷി, വ്യവസായ മേഖലകൾക്ക് പ്രാമുഖ്യം നൽകി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ്

Share to

Perinthalmanna Radio
Date: 23-03-2023

പെരിന്തൽമണ്ണ: കൃഷി, ക്ഷീരം, വ്യവസായം, സ്ത്രീ ശാക്തീകരണ മേഖലകൾക്ക് പ്രാധാന്യവുമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് അവതരിപ്പിച്ചു.

വിവിധ വിഭാഗങ്ങളിലായി 21.18 കോടി രൂപയും തൊഴിലുറപ്പ് പദ്ധതി ഇനത്തിലെ 22.21 കോടി രൂപയുമടക്കം 43.39 കോടി രൂപയാണ് ആകെ വരവ് പ്രതീക്ഷിക്കുന്നത്.

വികസനഫണ്ട്, കേന്ദ്ര ധനകാര്യ കമ്മിഷൻ ഫണ്ട്, പട്ടികവിഭാഗങ്ങൾ, പി.എം.എ.വൈ., ലൈഫ് വിഭാഗങ്ങളിലായി 21.18 കോടി രൂപയും തൊഴിലുറപ്പ് പദ്ധതി ഇനത്തിലെ 22.21 കോടി രൂപയുമടക്കം ആകെ 43.28 കോടി രൂപ ചെലവും 11.64 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷതവഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ സി. സുകുമാരൻ, സി.എം. മുസ്തഫ, കെ.ടി. അഫ്‌സൽ, ജമീല ചാലിയത്തൊടി, സഈദ, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങൾ, ബി.ഡി.ഒ. കെ. പാർവതി, കെ.എം. ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ പദ്ധതികൾ

* കേന്ദ്രപദ്ധതിയായ ജൻശിക്ഷൺ സൻസ്ഥാൻ പ്രകാരം പരിശീലനം നൽകിവരുന്ന വനിതകൾക്ക് സ്വന്തമായി സ്ഥാപനം തുടങ്ങുന്നതിന് സാമ്പത്തികസഹായ പദ്ധതി.

* താഴേക്കോട് അരക്കുപറമ്പ് വില്ലേജിൽ വ്യവസായ പാർക്കിനായി അഞ്ചേക്കറോളം സ്ഥലം വാങ്ങൽ.

* മിനി ഡയറിഫാം സംഘങ്ങൾക്ക് മിൽക്ക് ചില്ലിങ് ആൻഡ് വെൻഡിങ് യൂണിറ്റിന് തുടക്കമിടും.

* എല്ലാ പഞ്ചായത്തുകളിലും ബഡ്‌സ് സ്‌കൂൾ, ഓപ്പൺ ജിം എന്നിവയ്ക്ക് മുൻകൈയെടുക്കും.

* ജൽജീവൻ പദ്ധതിയില്ലാത്ത പ്രദേശങ്ങളിൽ 50 വീടുകളുടെ ക്ലസ്റ്ററുണ്ടാക്കി കുടിവെള്ളമെത്തിക്കാൻ പ്രത്യേക പദ്ധതി.

* അങ്ങാടിപ്പുറം കൃഷി സേവനകേന്ദ്രത്തിന്റെ സഹായം കാർഷികമേഖലയിൽ വ്യാപിപ്പിക്കും.

* വിത്ത്, വളം, കീടനാശിനി വിതരണത്തിനു പുറമേ യന്ത്രോപകരണങ്ങളും വിദഗ്ധ പരിശീലനം നേടിയവരുടെ (ബയോ ആർമി) സേവനവും ലഭ്യമാക്കൽ.

* കാർഷിക ഉത്പന്നങ്ങൾ ഗ്രാമമേഖലകളിൽനിന്ന് സംഭരിച്ച് കർഷകർക്ക് ന്യായവില ഉറപ്പാക്കി വിപണനത്തിന് സംവിധാനം.

* നെന്മിനിയിൽ നിർമാണം പുരോഗമിക്കുന്ന പ്രീമെട്രിക് ഹോസ്റ്റൽ ഒരുവർഷത്തിനകം പൂർത്തിയാക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *