
Perinthalmanna Radio
Date: 02-02-2023
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രി രക്ത ബാങ്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ രക്തം വേർതിരിക്കുന്നതിന് ഉപയോഗിക്കുന്ന സെൻട്രിഫ്യൂജ് ഉപകരണം തകരാറിലായി. ഉപകരണത്തിന്റെ ബോർഡ് കത്തി നശിക്കുകയായിരുന്നു. 30 ലക്ഷം രൂപയോളം വിലവരുന്ന ഉപകരണമാണിത്.
റഫിജറേറ്ററിനും ജെൽകാർഡ് ഇൻക്യുബേറ്ററിനും കേടുപാടുണ്ട്. വൈദ്യുതി ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് നിഗമനം. സ്റ്റബിലൈസർ ഉപയോഗിക്കാത്തതാണ് ഉപകരണങ്ങൾ കേടുവരുന്നതിന് ഇടയാക്കിയതെന്ന് ആരോപണമുണ്ട്.
സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധേയമാണ് പെരിന്തൽമണ്ണയിലെ രക്തബാങ്ക്. ജില്ലയിലെയും സമീപ ജില്ലകളിലെയും ഏറെ പേർ ആശ്രയിക്കാറുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
