പെരിന്തൽമണ്ണ: സി.എച്ച് സെന്ററിന്റെ അഡ്മിനിസ്ട്രേറ്റീവ് ആന്റ് പാലിയേറ്റിവ് ബ്ലോക്കിന്റെ നിർമാണ പ്രവൃത്തികൾക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച ടെൻഡറുകളുടെ പരിശോധന പൂർത്തിയായി. ഇതിനായി സെന്റർ പ്രസിഡന്റ് കെ.പി.എ മജീദ് എംഎൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.
മയ്യിത്ത് പരിപാലനം, ഫിസിയോ തെറാപ്പി, പാലിയേറ്റീവ് സംവിധാനങ്ങൾ, മിനി കോൺഫറൻസ് ഹാൾ എന്നീ സൗകര്യങ്ങൾ ഒരുക്കാൻ ഉദ്ദേശിക്കുന്ന സെന്ററിന്റെ പ്ലാൻ, സ്കെച്ച് എന്നിവക്കുള്ള അംഗീകാരം പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ നിന്നും ലഭ്യമായ സാഹചര്യത്തിലാണ് നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുന്നതിനായി ഭാരവാഹികളുടെ യോഗം ചേർന്നത്.
ആറു മാസത്തിനകം നിർമാണ ജോലികൾ പൂർത്തിയാക്കുന്ന തരത്തിലാണ് നിർമാണ പ്രവർത്തികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. കെട്ടിട നിർമാണത്തിന്റെ നടത്തിപ്പിനായി കിംസ് അൽഷിഫ വൈസ് ചെയർമാൻ പി. ഉണ്ണീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിക്ക് രൂപം നൽകി.സെന്റർ ട്രഷറർ കെ.മുഹമ്മദ് ഈസ, സെന്റർ ജനറൽ സെക്രട്ടറി അഡ്വ.എ.കെ മുസ്തഫ, വൈസ് പ്രസിഡന്റ് എം.എസ് അലവി തച്ചനാട്ടുകര, സലിം കുരുവമ്പലം, എ.കെ നാസർ മാസ്റ്റർ, റഷീദ് ആലായൻ, അബൂബക്കർ ഹാജി, കുറ്റീരി മാനുപ്പ എന്നിവർ പ്രസംഗിച്ചു.