
Perinthalmanna Radio
Date: 07-11-2022
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എ. നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസിൽ ഫൗണ്ടേഷൻ കോഴ്‌സ് തുടങ്ങി. 120 പേർക്കാണ് പ്രവേശനം ലഭിച്ചത്.
മണ്ഡലത്തിലെ ഹയർ സെക്കൻഡറി, ബിരുദ വിദ്യാർഥികൾക്കാണ് പ്രവേശനം. ഫൗണ്ടേഷൻ കോഴ്‌സിന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. പി.പി. ഫൈസീർ അധ്യക്ഷത വഹിച്ചു.
പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ഉമ്മർകുട്ടി, ഡോ. ആരിഫ് ഹുസൈൻ, ഫാത്തിമ അൻഷി, എൻ.എം. ഫസൽ വാരിസ്, അനുപമ തുടങ്ങിയവർ പ്രസംഗിച്ചു.