സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ റീഡിങ് റൂം വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു

Share to

Perinthalmanna Radio
Date: 26-02-2023

പെരിന്തൽമണ്ണ: മണ്ണിന്റെ മണവും ദാരിദ്ര്യത്തിന്റെ രുചിയും എപ്പോഴെങ്കിലും അറിഞ്ഞിട്ടുള്ളവര്‍ ഭരണരംഗത്ത് വന്നാല്‍ അവര്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും എളുപ്പത്തില്‍ സാധിക്കുമെന്ന് മന്ത്രി വി. ശിവന്‍ കുട്ടി. പെരിന്തല്‍മണ്ണയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിര്‍മിച്ച വായനാമുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശാലമായ വായനയും നിരന്തരമായ കഠിനപ്രയത്നവും സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയികളാകാന്‍ അനിവാര്യമാണ്. എന്നാല്‍ ബുദ്ധിയും കഴിവും മാത്രമല്ല സാമ്പത്തിക അടിത്തറയും ഈ പരീക്ഷകളില്‍
പങ്കെടുക്കുന്നവരുടെ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് സിവില്‍ സര്‍വ്വീസ് പരിശീലനങ്ങള്‍ എല്ലാ വിഭാഗം ആളുകള്‍ക്കും നല്‍കുന്നത്. താമസവും ഭക്ഷണവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും സൗജന്യമായി നല്‍കിക്കൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷക്ക് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമി രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ, മുന്‍ എം.എല്‍.എ വി. ശശികുമാര്‍, അക്കാദമി ഡയറക്ടര്‍ ഡോ. പി. ഉണ്ണീന്‍, ഡയറക്ടര്‍ കെ.സംഗീത്, എ.കെ നാസര്‍ മാസ്റ്റര്‍, ഇ.എം.എസ് സഹകരണ ആശുപത്രി ചെയര്‍മാന്‍ ഡോ. മുഹമ്മദ്, അഡ്വക്കറ്റ് എസ്.അബ്ദുസ്സലാം, ചമയം ബാപ്പു, സി. മുസ്തഫ, ലതിക സതീഷ്, ഡോ. കൊച്ചു എസ്. മണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *