
Perinthalmanna Radio
Date: 28-05-2023
പെരിന്തൽമണ്ണ : യു.പി.എസ്.സി പരീക്ഷ എഴുതുന്ന പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവിസ് അക്കാദമിയിലെ വിദ്യാർഥികളെ സിവിൽ സർവിസ് പട്ടികയിൽ ഉൾപ്പെട്ട ഷെറിൻ ഷഹാന സന്ദർശിച്ചു. ഈ വർഷത്തെ യു.പി.എസ്.സി പരീക്ഷയിൽ സിവിൽ സർവിസ് നേടിയ വയനാട് സ്വദേശിനി ഷെറിൻ ഷഹാന ശനിയാഴ്ച രാവിലെയാണ് പെരിന്തൽമണ്ണയിലെ അക്കാദമിയിൽ എത്തിയത്. ഞായറാഴ്ച പരീക്ഷയെഴുതുന്ന വിദ്യാർഥികളുമായി സംസാരിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവിസ് അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്റർവ്യൂ കോച്ചിങ്ങിൽ ഷെറിൻ ഷഹാനയും പങ്കെടുത്തിരുന്നു. പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവിസ് അക്കാദമിയുടെ മോട്ടിവേറ്ററായി ഇനി കൂടെയുണ്ടാവുമെന്ന് ഷെറിൻ ഷഹാന ഉറപ്പ് നൽകിയതായി അക്കാദമി അധികൃതർ അറിയിച്ചു. അക്കാദമി ചെയർമാൻ നജീബ് കാന്തപുരം എം.എൽ.എ, ഡയറക്ടർ ഡോ. പി. ഉണ്ണീൻ എന്നിവർ ഷെറിൻ ഷഹാനയെ ബൊക്കെ നൽകിയാണ് സ്വീകരിച്ചത്. ഷെറിൻ ഷഹാനയുടെ വിജയം ആത്മ വിശ്വാസം പകരുന്നതായി അക്കാദമിയിലെ വിദ്യാർഥികളും പറഞ്ഞു. വീണ് കൈക്കും സോളറിനും പരിക്കേറ്റ് പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്ന ഷറിൻ ഷഹാന ശനിയാഴ്ചയാണ് ആശുപത്രി വിട്ടത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
