
Perinthalmanna Radio
Date: 18-06-2023
പെരിന്തൽമണ്ണ : കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനും, അമിതവില ഈടാക്കുന്നതിനുമെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിലെ വ്യാപാരസ്ഥാപനങ്ങളിൽ സംയുക്ത പരിശോധന നടത്തി. പൊതു വിതരണം, ലീഗൽ മെട്രോളജി, റവന്യൂ, പോലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ക്രമക്കേട് കണ്ടെത്തിയ കടയുടമകൾക്ക് നോട്ടീസ് നൽകുകയും രേഖകൾ ഹാജരാക്കാൻ നിർദേശം നൽകുകയും ചെയ്തു. അരി, പലചരക്ക്, പച്ചക്കറി, മത്സ്യ-മാംസ വില്പനശാലകൾ, മൊത്തവ്യാപാര ശാലകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയിലായിരുന്നു പരിശോധന. പൊതു വിപണിയിൽ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
പരിശോധനയ്ക്ക് ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി, താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദുറഹ്മാൻ, ഡെപ്യൂട്ടി തഹസിൽദാർ ശാഗി, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ മണികണ്ഠൻ, അസി. സബ് ഇൻസ്പെക്ടർ പി.ജെ. ഫിലിപ്പ്, റേഷനിങ് ഇൻസ്പെക്ടർ ടി.എ. രജീഷ്കുമാർ, എസ്. സതീഷ്, ജീവനക്കാരൻ ദിനേഷ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
