
Perinthalmanna Radio
Date: 09-11-2022
പെരിന്തൽമണ്ണ: പുതുതായി ജില്ലയ്ക്ക് അനുവദിച്ച 5 കോടതികൾ പുതു വർഷാരംഭത്തിൽ തുടങ്ങും. ഇതിന് ആവശ്യമായ സജ്ജീകരണങ്ങൾ തുടങ്ങി. അടുത്ത മാസം പ്രവൃത്തികൾ പൂർത്തിയാകും. നിലവിലുള്ള 4 കോടതികൾക്കു പുറമേയാണ് 5 കോടതികൾ കൂടി വരുന്നത്. മഞ്ചേരിയിൽ ഐജിബിടിക്കു മുകളിലാണ് സ്ഥലം പരിഗണിക്കുന്നത്. പെരിന്തൽമണ്ണ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിലവിലുള്ള സമുച്ചയത്തിൽ സ്ഥാപിക്കും. നിലമ്പൂരിൽ പഴയ മുനിസിപ്പൽ കെട്ടിടത്തിലും പൊന്നാനിയിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും സ്ഥാപിക്കാനാണ് പദ്ധതി. ബെഞ്ച് ക്ലാർക്ക്, എൽ ഡി ക്ലാർക്ക് തുടങ്ങിയവരെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. സ്റ്റെനോഗ്രഫർ, ടൈപ്പിസ്റ്റ്, പ്യൂൺ എന്നിവരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. ജഡ്ജിമാരെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് ഹൈക്കോടതി നിയമിക്കും.
