പോക്‌സോ കേസിൽ യുവാവിന് 12 വർഷം തടവും പിഴയും

Share to

Perinthalmanna Radio
Date: 12-01-2023

പെരിന്തൽമണ്ണ: പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും നിരന്തരം ശല്യംചെയ്തതായുമുള്ള കേസിൽ യുവാവിന് 12 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കളത്തിങ്ങൽ തണ്ടുപാറയ്ക്കൽ അബ്ദുൾ ഷുക്കൂറിനെ(34)യാണ് പെരിന്തൽമണ്ണ പ്രത്യേക അതിവേഗകോടതി ജഡ്ജി അനിൽകുമാർ ശിക്ഷിച്ചത്. 2016 മാർച്ച് മുതൽ മേയ് വരെയാണ് കേസിനാസ്പദമായ സംഭവം. വണ്ടൂർ പോലീസ് രജിസ്റ്റർചെയ്ത കേസാണിത്.

പോക്‌സോനിയമം 408 പ്രകാരം 10 വർഷം കഠിനതടവിനും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ആറുമാസം കഠിനതടവും അനുഭവിക്കണം. മറ്റ് രണ്ട് വകുപ്പുകളിലായി ഓരോ വർഷം വീതം വെറും തടവും 10,000 രൂപ വീതം പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കഠിനതടവിനുമാണ് ശിക്ഷിച്ചത്. രണ്ടാംപ്രതി വണ്ടൂർ കോട്ടക്കുന്ന് തൊടുപറമ്പൻ താജുദ്ദീനെ(35) കോടതി പിരിയുംവരെ തടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു.

പ്രോസിക്യൂഷനുവേണ്ടി അഡ്വ. സപ്‌ന പി. പരമേശ്വരത്ത് ഹാജരായി. ഡിവൈ.എസ്.പി.മാരായ സി. യൂസഫ്, കെ.എം. ദേവസ്യ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *