
Perinthalmanna Radio
Date: 20-10-2022
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ എൻഎച്ച്എം ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിക്കുന്നതിന് പഴയ പേവാർഡ് കെട്ടിടം ഉടൻ പൊളിച്ചു നീക്കും. ഉപയോഗ ശൂന്യമായ പഴയ പേവാർഡ് കെട്ടിടം പൊളിച്ചു നീക്കാൻ അനുമതിയായി.
ഇത് സംബന്ധിച്ച് പേവാർഡ് കെട്ടിടത്തിന്റെ ഉടമസ്ഥരായ കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെഎച്ച്ആർഡബ്ലിയുഎസ്) ജില്ലാ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി. കത്തിന്റെ പകർപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും നൽകിയിട്ടുണ്ട്. പുതിയ കെട്ടിടത്തിനു മുകളിൽ സൊസൈറ്റിക്ക് പേവാർഡ് നിർമിക്കാൻ സ്ഥലം നൽകുമെന്ന് സർക്കാരും ജില്ലാ പഞ്ചായത്തും രേഖാമൂലം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൊസൈറ്റി അനുമതി നൽകിയത്. പുതിയ കെട്ടിടത്തിന് മുകളിൽ കെഎച്ച്ആർഡബ്ലിയുഎസിന്റെ ചെലവിലും മേൽനോട്ടത്തിലും പുതിയ പേവാർഡ് നിർമിക്കും.
സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ജനതാ പേവാർഡ് കെട്ടിടം പൊളിച്ചു നീക്കിയാലേ ഇവിടെ പുതിയ കെട്ടിടം പണിയാനാകൂ. ഇക്കാര്യത്തിൽ തീരുമാനമാനം ആകാത്തതിനാൽ എൻഎച്ച്എം ഫണ്ട് ഉപയോഗിച്ച് വാപ്കോസ് മുഖേന നടപ്പാക്കുന്ന ക്രിയേഷൻ ഓഫ് പേഷ്യന്റ് ഫ്രൻഡ്ലി ഹോസ്പിറ്റൽ പദ്ധതി പ്രതിസന്ധിയിൽ ആയിരുന്നു.
ഇതിനകം ഭരണാനുമതിയും സാങ്കേതിക അനുമതിയുമായി വർക്ക് ഓർഡറും നൽകിയിയെങ്കിലും പണി തുടങ്ങാനായിരുന്നില്ല. ഇന്ന് ചേരുന്ന എച്ച്എംസി യോഗം ഇക്കാര്യം ചർച്ച ചെയ്യും.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
