പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിൽ ആവശ്യത്തിന് ശുചിമുറി സൗകര്യമില്ല

Share to

Perinthalmanna Radio
Date: 21-12-2022

പെരിന്തൽമണ്ണ: ജില്ലാ ആശുപ്രതിയിൽ ചികിത്സ തേടി എത്തുന്നവർ ആവശ്യത്തിന് ശുചിമുറി സൗകര്യമില്ലാതെ നട്ടം തിരിയുന്നു. പഴയ ബ്ലോക്കിലുള്ള സ്പെഷ്യൽറ്റി ഒപികളെല്ലാം ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ആയിരക്കണക്കിന് രോഗികളാണ് ദിവസവും ചികിത്സ തേടി എത്തുന്നത്.

പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ഇവിടെ വെവ്വേറെ ശുചി മുറികളുണ്ടെങ്കിലും രണ്ടും പ്രവർത്തന ക്ഷമമല്ല. ക്ലോസെറ്റും ടാങ്കുമെല്ലാം തകരാറിലായി ഉപയോഗ പ്രദമല്ലാതെ കിടക്കുകയാണ്. ഉള്ളിലുള്ളവർ കൈകൾ കൊണ്ട് വാതിലുകൾ അടച്ചു പിടിക്കേണ്ട സ്ഥിതിയുമുണ്ട്.

ഒന്നാം നിലയിലുള്ള സ്പെഷ്യൽറ്റി ഒപികൾക്കു മുന്നിൽ രോഗികളുടെ വിശ്രമ സ്ഥലത്ത് മുൻപ് നാല് ഫാനുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇവ കാണുന്നില്ല. ഇവിടെ നിന്ന് ഊരി എടുത്തു മാറ്റിയ അടയാളം മാത്രം ബാക്കിയുണ്ട്. ഒപി ടിക്കറ്റിന് ഇവിടെ ഓരോ രോഗിയിൽ നിന്നും 5 രൂപ വീതം ഈടാക്കുന്നുണ്ട്. മതിയായ പാർക്കിങ് സൗകര്യമില്ലെങ്കിലും വാഹന പാർക്കിങ്ങിനും പണം ഈടാക്കുന്നുണ്ട്. എന്നാൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സൗകര്യമില്ലാതെ എത്തുന്ന രോഗികൾ ദുരിതത്തിലാണ്.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *