പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഒപി ബ്ലോക്ക് നിർമാണോദ്ഘാടനം 26ന്

Share to

Perinthalmanna Radio
Date: 23-12-2022

പെരിന്തൽമണ്ണ: പഴയ കെട്ടിടം പൊളിച്ചു നീക്കുകയും തടസ്സങ്ങളെല്ലാം നീങ്ങുകയും ചെയ്തതോടെ ജില്ലാ ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന ഒപി ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണോദ്ഘാടനം 26നു നടക്കും. നജീബ് കാന്തപുരം എംഎൽഎ നിർമാണോദ്ഘാടനം നിർവഹിക്കും. വർഷങ്ങളായി അടഞ്ഞു കിടന്ന ഉപയോഗ ശൂന്യമായ കെഎച്ച്ആർഡബ്ല്യുഎസ് ജനതാ പേവാർഡ് കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്താണ് കെട്ടി നിർമാണം നടക്കുന്നത്.

രണ്ട് നിലകളിലായി വിവിധ ഒപി വിഭാഗങ്ങൾ, ടെലി മെഡിസിൻ, ലബോറട്ടറി, നഴ്സസ് ഡ്യൂട്ടി റൂം, രോഗികളുടെ കാത്തിരിപ്പു സ്ഥലം, ശൗചാലയങ്ങൾ, മുലയൂട്ടൽ കേന്ദ്രം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകൾ തുടങ്ങിയവ ഉൾപ്പെട്ടതാണ് നിർദിഷ്ട കെട്ടിടം. ആകെ 2500 ചതുരശ്ര അടിയിൽ ലിഫ്റ്റ് സംവിധാനത്തോട് കൂടിയതാണ് പുതിയ കെട്ടിടം. സർക്കാർ പങ്കാളിത്തമുള്ള വാപ്കോസ് എന്ന സ്ഥാപനത്തിനാണ് നിർമാണ ചുമതല. 1.26 കോടി രൂപയാണ് അടങ്കൽ തുക.

കഴിഞ്ഞ വർഷം നവംബർ 29ന് ഭരണാനുമതി ലഭിച്ച കെട്ടിട നിർമാണത്തിന് ഫെബ്രുവരി നാലിന് എൻഎച്ച്എം ടെൻഡർ നടത്തിയിരുന്നു. എന്നാൽ, പഴയ ജനതാ പേവാർഡ് പൊളിച്ചു നീക്കാത്തതിനാൽ നിർമാണം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഒക്ടോബർ 19ന് കെഎച്ച്ആർഡബ്ല്യുഎസ് ഗവേണിങ് ബോഡിയുടെ അന്തിമ അനുമതി ലഭിച്ചതോടെയാണ് നടപടി കൾ വേഗത്തിലായത്. പഴയ കെട്ടിടം പൊളിച്ചു നീക്കിയതോടെ കെട്ടിട നിർമാണം ആരംഭിക്കാൻ തീരുമാനിക്കുക ആയിരുന്നു.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *