ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ ജില്ലാ ആശുപത്രി ഓഫിസ് അടച്ചിടേണ്ട സ്ഥിതി

Share to

Perinthalmanna Radio
Date: 25-12-2022

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഓഫിസ് ജീവനക്കാരില്ലാത്തത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. ആശുപത്രിയിൽ നഴ്സിങ് – പാരാ മെഡിക്കൽ സ്റ്റാഫിന്റെ കുറവുണ്ടെങ്കിലും ഇത് പലപ്പോഴായി നാമ മാത്രമായെങ്കിലും പരിഹരിക്ക പെടാറുണ്ട്. എന്നാൽ ഓഫിസ് ജീവനക്കാരുടെ കാര്യത്തിൽ താൽക്കാലിക നിയമനവും നടക്കുന്നില്ല,

നിലവിൽ ക്ലർക്ക് തസ്തികയിൽ 3 പേരുടെ സേവനം മാത്രമാണ് ഓഫിസിലുള്ളത്. താലൂക്ക് ആശുപത്രികളിൽ വരെ 4 മുതൽ 10 വരെ ക്ലാർക്ക് തസ്തികകൾ അനുവദിക്കുമ്പോഴാണ് ഈ ദുർഗതി. ജില്ലയിലെ മറ്റ് ജില്ലാ ആശുപത്രികളിലെല്ലാം ഇതിന്റെ ഇരട്ടിയോളം ക്ലാർക്കുമാരുണ്ട്.

ദൈനംദിന പ്രവർത്തികൾക്ക് പുറമേ ജില്ലാ പഞ്ചായത്ത് മുഖേനയുള്ള വിവിധ പ്രോജക്ടുകൾ വിവിധ രീതിയിലുള്ള താൽക്കാലിക നിയമനങ്ങൾ പരിശീലനത്തിന് എത്തുന്ന ഉദ്യോഗാർഥികളുടെ ഫയലുകൾ, മെഡിക്കൽ ബോർഡ് എന്നിങ്ങനെ ഓഫിസിലെ അധിക പ്രവർത്തികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്.

വർക്കിങ് അറേജ്മെന്റ് വഴിയോ എച്ച്എംസി വഴിയോ ആവശ്യമെങ്കിൽ ജീവനക്കാരെ നിയമിക്കാം. എന്നാൽ ഈ രീതിയിലും നടപടി ഉണ്ടാകുന്നില്ല. പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാൻ ഒരു ക്ലാർക്കിനെ എങ്കിലും നിയമിക്കാൻ അടിയന്തര നടപടി സ്വീക ലരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ആശുപത്രി അധികൃതർ പല തവണ ഡിഎംഒ ഉൾപ്പെടെയുള്ളർക്ക് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *