
Perinthalmanna Radio
Date: 07-02-2023
പെരിന്തൽമണ്ണ: ജീവനക്കാർ ഇല്ലാത്തതിനെ തുടർന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ റെക്കോഡുകൾ സൂക്ഷിക്കുന്ന ലൈബ്രറി അടച്ചു.
നിലവിലുണ്ടായിരുന്ന മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ മെഡിക്കൽകോളേജിൽ നിയമനംലഭിച്ച് പോയി. ലൈബ്രറിയിലുണ്ടായിരുന്ന താത്കാലിക ജീവനക്കാരിയും വേറെ നിയമനംലഭിച്ച് പോയതോടെയാണ് ആളില്ലാതായത്. ഇതിനുപുറമേ ഓഫീസിലുണ്ടായിരുന്ന അറ്റെൻഡന്റ് പാലക്കാട്ടേക്കും സ്ഥലംമാറ്റംലഭിച്ച് പോയി.
പെട്ടെന്ന് ജീവനക്കാർ ഇല്ലാതായതോടെയാണ് മെഡിക്കൽ റെക്കോഡ് ലൈബ്രറി (എം.ആർ.എൽ.) അടച്ചിടേണ്ടി വന്നത്. വിവിധ സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്തേണ്ടവരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. ബന്ധപ്പെട്ട രേഖകൾ എടുത്ത് നൽകാനാവുന്നില്ല. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടുത്തുള്ള നിലമ്പൂരിലെയോ മഞ്ചേരിയിലേയോ ആശുപത്രി ലൈബ്രേറിയന്മാർക്ക് ചുമതല നൽകാൻ ജില്ലാ ആശുപത്രി അധികൃതർ ഡി.എം.ഒ.യോട് അപേക്ഷിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. നിത്യേന നൂറുകണക്കിനാളുകൾ വന്നുപോകുന്ന ആശുപത്രിയിലെ സേവനം മുടങ്ങുന്നത് അടിയന്തരമായി പരിഹരിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
