
Perinthalmanna Radio
Date: 09-02-2023
പെരിന്തൽമണ്ണ: ജില്ല ആശുപത്രി സേവനം മെച്ചപ്പെടുത്താൻ മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തി വാരാന്ത്യ അവലോകനം നടത്തണമെന്ന കലക്ടറുടെ നിർദേശം നടപ്പായില്ല. ഡിസംബർ 26ന് പുതിയ ഒ. പി ബ്ലോക്ക് ശിലാസ്ഥാപന വേളയിലാണ് ജില്ല മെഡിക്കൽ ഓഫിസറും ആശുപത്രി സൂപ്രണ്ടും അടക്കമുള്ളവർക്ക് കലക്ടർ നിർദേശം നൽകിയത്. വേണ്ടത്ര ജീവനക്കാരില്ലെന്നും ചെറിയ രോഗങ്ങളുമായി എത്തിയാൽ പോലും റഫർ ചെയ്യുകയാണെന്നും കലക്ടർക്ക് നിരന്തരം പരാതി ലഭിച്ചിരുന്നു.
ആശുപത്രി സൂപ്രണ്ട്, മെഡിക്കൽ ഓഫിസർ, | ഡോക്ടർമാർ, നഴ്സിങ് പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ച് ആഴ്ചയിൽ ഒരു മണിക്കൂർ അവ ലോകനം നടത്താനായിരുന്നു നിർദേശം. നൽകി വരുന്ന വിവിധ സേവനങ്ങൾ ചർച്ച ചെയ്ത് പോരായ്മ പരിഹരിക്കണം. ചെറിയ രോഗങ്ങളുമായി എത്തുന്നവരെ റഫർ ചെയ്യുന്ന സ്ഥിതി ഉണ്ടാവരുത്. പ്രതിദിനം റഫർ ചെയ്യുന്ന രോഗികളുടെ വിവരം കണക്കാക്കി പോരായ്മ പരിഹരിക്കണമെന്നും അത് കുറച്ചു കൊണ്ടു വരണമെന്നും കലക്ടർ നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം സംബന്ധിച്ച് ഒരു നടപടിയും ആശുപത്രിയിൽ ഉണ്ടായിട്ടില്ല.
സേവനം മെച്ചപ്പെടുത്താൻ ആദ്യം ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്തണം എന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. മാസങ്ങളായി ആശുപത്രിയിൽ സൂപ്രണ്ടില്ല. നിലവിലെ ഡോക്ടർക്ക് ചുമതല നൽകിയിരിക്കുകയാണ്. ഓഫിസിൽ ക്ലറിക്കൽ ജീവനക്കാരുടെ കുറവ് കാരണം പ്രവർത്തനം മുടന്തുകയാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
