
Perinthalmanna Radio
Date: 12-02-2023
പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ എത്തിയ സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മാല കവർന്നതായി പരാതി. അമ്മ മരുന്നു വാങ്ങാൻ വരി നിന്നതിനിടെയാണ് വെള്ളിയാഴ്ച മോഷണം നടന്നത്. പൊന്ന്യാകുർശി സ്വദേശിനിയായ സ്ത്രീ ഏഴു വയസ്സായ കുട്ടിയും അതിനു താഴെയുള്ള ചെറിയ കുട്ടിയേയും കൊണ്ടാണ് ആശുപത്രിയിലെ ത്തിയത്. ചെറിയ കുട്ടിയുടെ മാലയാണ് നഷ്ടമായത്. കറുത്ത ചുരിദാറിട്ട സ്ത്രീ മിഠായി നൽകിയാണ് മാല കവർന്നതെന്ന് കുട്ടികൾ മാതാവിനോട് പറഞ്ഞു. സി.സി.ടി.വി ക്യാമറ തകരാറിൽ ആണെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മനസ്സിലായി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
