
Perinthalmanna Radio
Date: 27-02-2023
പെരിന്തൽമണ്ണ: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മറ്റൊരു ആശുപത്രിയിൽ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ബഹളം. വെള്ളിയാഴ്ച മക്കരപ്പറമ്പ് 36ൽ കാറിടിച്ച് പരിക്കേറ്റ് ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വറ്റല്ലൂർ കക്കേങ്ങൽ ബഷീറിന്റെ (54) മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. ഞായറാഴ്ച പുലർച്ച രണ്ടോടെയാണ് ഇദ്ദേഹം മരിച്ചത്. മൃതദേഹം പൊലീസ് പരിശോധനക്ക് ശേഷമാണ് പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിലെ ഫോറൻസിക് സർജൻ അവധിയിൽ ആയിരുന്നു. ആശുപത്രി ഡ്യൂട്ടിയിൽ വനിത ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. പോസ്റ്റ്മോർട്ടം ചെയ്യാൻ ഇവർ തയാറാകാതെ വന്നതോടെ രാവിലെ പത്തരയോടെ ബന്ധുക്കളും നാട്ടുകാരും ബഹളം തുടങ്ങി. അപകടത്തിൽ പെട്ട് ചികിത്സയിൽ ഇരിക്കെയുണ്ടായ മരണം ആയതിനാൽ ഇവിടെത്തന്നെ പോസ്റ്റ്മോർട്ടം ചെയ്യണം എന്നായിരുന്നു ബന്ധുക്കളുടെ വാദം. വാദപ്രതി വാദങ്ങൾക്ക് ഒടുവിൽ 11.30ഓടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മഞ്ചേരിയിലേക്ക് കൊണ്ടു പോയി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
