
Perinthalmanna Radio
Date: 28-02-2023
പെരിന്തൽമണ്ണ: അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താതെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് അയച്ചതിനെതിരേ പരാതിയുമായി ബന്ധുക്കളും എം.എൽ.എ.യും. സംഭവത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി അധികൃതരുടെ ഭാഗത്ത് അനാസ്ഥയുണ്ടായിട്ടുണ്ടെന്നും ഇതിനെതിരേ ആരോഗ്യ മന്ത്രിക്ക് പരാതി നൽകുമെന്നും മഞ്ഞളാംകുഴി അലി എം.എൽ.എ. പറഞ്ഞു.
വറ്റലൂർ നെച്ചിക്കുത്തുപറമ്പ് സ്വദേശി കക്കേങ്ങൽ ബഷീറിന്റെ (54) മൃതദേഹമാണ് ഞായറാഴ്‌ച ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യാതിരുന്നത്. സംഭവത്തിൽ ബഷീറിന്റെ ബന്ധുക്കളും വറ്റല്ലൂർ മുസ്‌ലിം ലീഗ് കമ്മിറ്റിയും ജില്ലാ മെഡിക്കൽ ഓഫീസർക്ക് ചൊവ്വാഴ്‌ച പരാതി നൽകും.
സാധാരണ മൂന്ന് ഡോക്ടർമാരെങ്കിലും ആശുപത്രിയിൽ ഉണ്ടായിരിക്കണമെന്നത് പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസറും ഡ്യൂട്ടി ഡോക്ടറും അത്യാവശ്യം വന്ന് വിളിച്ചാൽ എത്തേണ്ട (ഓൺ കോൾ) ഗൈനക്കോളജിസ്റ്റുമാണു വേണ്ടത്. എന്നാൽ ഞായറാഴ്‌ച ഒരു വനിതാ ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഞായറാഴ്‌ചകളിൽ പലപ്പോഴും ഒരു ഡോക്ടർ മാത്രമാണ് എല്ലാ ചുമതലയും വഹിച്ച് ആശുപത്രിയിൽ ഉണ്ടാകാറുള്ളതെന്നും നാട്ടുകാർ പറയുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
