
Perinthalmanna Radio
Date: 18-03-2023
പെരിന്തൽമണ്ണ; ഡോക്ടർമാരുടെ സമരത്തെ തുടർന്ന് തിരക്കൊഴിഞ്ഞ ജില്ലാ ആശുപത്രിയിൽ ഇന്നലെ നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടന്നു. പഴയ ബ്ലോക്കിൽ റോഡും ആശുപ്രതി മുറ്റവും കട്ട പതിക്കുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കി.
പുതിയ ബ്ലോക്കിൽ ഫയർ ആൻഡ് സേഫ്റ്റി സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതിക്കായി കിടങ്ങ് കീറുന്ന പണികളും നടന്നു. മാതൃശിശു ബ്ലോക്കിൽ ഒഴിഞ്ഞു കിടന്ന ഒപിയിൽ മുകൾ വശത്തെ മാലിന്യം നീക്കുന്നത് ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങളും ഇന്നലെ നടന്നു.
ആശുപത്രി കാഷ്വൽറ്റിയിൽ ഇന്നലെ വലിയ തിരക്ക് ഉണ്ടായിരുന്നു. ഇന്നലെ മാതൃശിശു ബ്ലോക്കിൽ ചികിത്സ തേടി എത്തിയവർക്ക് പഴയ ബ്ലോക്കിലെ കാഷ്വൽറ്റിയെ ആശ്രയിക്കേണ്ടി വന്നു. ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
