Perinthalmanna Radio
Date: 09-04-2023
പെരിന്തൽമണ്ണ: രോഗികൾക്ക് നടന്നു പോകാൻ പ്രയാസമാകുന്ന സ്ഥിതിയിൽ ഉണ്ടായിരുന്ന ജില്ലാ ആശുപത്രിയിലെ റോഡും മുറ്റവും കട്ട പാകി നവീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ ചെലവിലാണ് തകർന്ന റോഡും പൊട്ടിപ്പൊളിഞ്ഞ മുറ്റവും കട്ട പാകി വൃത്തിയാക്കിയത്.
നവീകരിച്ച റോഡും മുറ്റവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ ഉപയോഗത്തിനായി തുറന്നു കൊടുത്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. എച്ച്.എം.സി. അംഗം ജോസ് ജോർജ്, ആർ.എം.ഒ. ഡോ. അബ്ദുൾ റസാഖ്, നഴ്‌സിങ് സൂപ്രണ്ട് രമണി എന്നിവർ പങ്കെടുത്തു.
രക്തബാങ്ക് കെട്ടിടത്തിന് മുകളിൽ വരുന്ന ഓഡിറ്റോറിയത്തിന്റെ നിർമാണവും മറ്റ് പൊതുമരാമത്ത് പണികളും സമയ ബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ഫാർമസി കൗണ്ടറിലെ തിരക്ക് ഒഴിവാക്കുന്നതിന് ഒരാളെക്കൂടി നിയമിക്കുന്നതിന് നടപടിയെടുക്കാൻ ആർ.എ.ഒ.യോടും നിർദേശിച്ചിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ