പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രാത്രികാല ഫാർമസി സേവനം നിർത്തി

Share to

Perinthalmanna Radio
Date: 14-04-2023

പെരിന്തൽമണ്ണ: ജീവനക്കാരുടെ കുറവു മൂലം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രാത്രി കാല ഫാർമസി സേവനം നിർത്തി. കുറഞ്ഞത് 12 ഫാർമസിസ്റ്റുമാരെങ്കിലും വേണ്ട ഇവിടെ ആകെയുള്ളത് 6 പേരാണ്. ഇവരിൽ തന്നെ ഒരാളെ കഴിഞ്ഞ ദിവസം ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ സ്ഥിതി ഏറെ പരുങ്ങലിലായി.

3 ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ഫാർമസി നിലവിൽ 2 ഷിഫ്റ്റുകളിലായി രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പ്രവർത്തിക്കുന്നത്. നിലവിലുള്ള ജീവനക്കാർ കഠിനാധ്വാനം ചെയ്യുന്നതു മൂലമാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. 60 വയസ്സു കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, ഇൻഷുറൻസ് സൗകര്യമു ള്ളവർ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 9 കൗണ്ടറുകളുണ്ട് ഇവിടെ. നിലവിലുള്ള ജീവനക്കാർക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ പോലും അവധി എടുക്കാനാകാത്ത സാഹചര്യമാണ്. ഫാർമസി സ്റ്റോറിന്റെ സ്ഥിതിയും വ്യത്യസ്ത മല്ല. പ്രതിവർഷം മൂന്ന് കോടി രൂപയോളം വരുന്ന മരുന്നുകൾ ആശുപത്രിയിൽ എത്തുന്നുണ്ട്. എന്നാൽ ഇവിടെ ആകെ ചുമതല യിലുള്ളത് ഒരു സ്റ്റോർ കീപ്പർ മാത്രം. തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികളിൽ ഉൾപ്പെടെ സ്റ്റോർ സൂപ്രണ്ടിന്റെ തസ്തികയുണ്ട്. ഇവിടെ അതുമില്ല.

പ്രതിദിനം രണ്ടായിരത്തോളം രോഗികൾ ചികിത്സ തേടി എത്തുന്നുണ്ട് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ. ജില്ലയ്ക്ക് പുറമെ തൃശൂർ, പാലക്കാട് ജില്ലാ അതിർത്തികളിൽ ഉള്ളവരും ഇവിടേക്കാണ് എത്തുന്നത്. വിവിധ സ്പെഷൽറ്റി വിഭാഗങ്ങൾ ഉൾപ്പെടെ മുപ്പതോളം ഡോക്ടർമാരും അത്യാവശ്യം വേണ്ട മരുന്നുകളും ഉണ്ട്. എന്നാൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രതിസന്ധി.

ഇരുനൂറിലേറെ പേർ ഇവിടെ മിക്കവാറും ദിവസങ്ങളിൽ കിടത്തി ചികിത്സയിലുണ്ട്. രാത്രികാല ഫാർമസി നിർത്തലാക്കിയത് ഇവർക്കും രാത്രി ചികിത്സ തേടി എത്തുന്നവർക്കും ദുരിതവും പ്രതിസന്ധിയുമായി.

പകൽ സമയത്തും ഒപിയിൽ ഡോക്ടർമാരെ കണ്ട് രോഗികൾ മരുന്നു വാങ്ങാൻ ഏറെ നേരം ഫാർമസിക്ക് മുന്നിൽ കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. ഇതിനിടെ കുഴഞ്ഞു വീഴുന്നവരും തല കറങ്ങി വീഴുന്നവരും ഉണ്ട്. പേരിൽ ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും താലൂക്ക് ആശുപത്രിക്ക് വേണ്ട ജീവനക്കാർ പോലുമില്ലാത്തതാണ് ജില്ലാ ആശുപത്രിയുടെ ദുരവസ്ഥ. ഭൗതിക സാഹചര്യങ്ങളിലും സൗകര്യങ്ങളുടെയും കാര്യത്തിൽ ആശുപ്രതി ഏറെ മുന്നേറിയിട്ടുണ്ട്. എന്നാൽ ജീവനക്കാരുടെ കുറവ് മൂലം രോഗികൾക്ക് ഇപ്പോഴും പ്രതിസന്ധി തന്നെ. സ്റ്റാഫ് പാസ്റ്റേൺ പുതുക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിലെത്തിയിട്ട് വർഷങ്ങളായി. ഇക്കാര്യത്തിൽ അധികൃതർ ഇനിയെങ്കിലും അലസത വെടിയണം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *