ജില്ലാ ആശുപത്രിയിൽ ടോക്കൺ മെഷീൻ തകരാറിലാത് രോഗികൾക്ക് ദുരിതമാകുന്നു

Share to

Perinthalmanna Radio
Date: 20-04-2023

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ രോഗികളുടെ സൗകര്യത്തിനായി മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ച ടോക്കൺ മെഷീനുകൾ തകരാറിലായി. ഒപി ടിക്കറ്റ് കൗണ്ടറിന് മുന്നിലും ഡോക്ടർമാരുടെ ഒപിക്ക് മുന്നിലും ഫാർമസിയിലും വരി നിന്ന് മടുക്കുകയാണ് ഇവിടെ എത്തുന്നവർ. കഴിഞ്ഞ ദിവസം ഫാർമസിക്ക് മുന്നിൽ ഏറെ നേരം വരി നിന്നതു മൂലം ഒരാൾ തലചുറ്റി വീണ സംഭവവും ഉണ്ടായി. ആളുകൾ വരി നിൽക്കുന്നത് ഒഴിവാക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്പെഷ്യൽറ്റി വിഭാഗം ഡോക്ടർമാരുടെ കാബിനു മുന്നിലും ടോക്കൺ മെഷീനുകൾ സ്ഥാപിച്ചത്. പ്രതിദിനം രണ്ടായിരത്തോളം പേരാണ് പല ദിവസങ്ങളിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. അതേ സമയം ടോക്കൺ മെഷീനുകളുടെ തകരാറ് പരിഹരിക്കുന്നതിന് കെൽട്രോൺ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായും പരിഹരിക്കാൻ നിർദേശം നൽകിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എംകെ റഫീഖ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *