
Perinthalmanna Radio
Date: 11-05-2023
പെരിന്തല്‍മണ്ണ: കൊട്ടാരക്കര ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം നടത്തുന്നതിനിടെ രോഗിയുമായെത്തിയ ആളുമായി പെരിന്തല്‍മണ്ണ ഗവ. ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം. ആശുപത്രി കവാടത്തില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പ്രകടനത്തിന് ശേഷം അങ്കണത്തില്‍ വിശദീകരണ യോഗം നടക്കുകയായിരുന്നു. ഇതിനിടെ ഭാര്യയെ ഡോക്ടറെ കാണിക്കാനെത്തിയ ആലുവ സ്വദേശി നൗഫൽ സെക്യൂരിറ്റി ജീവനക്കാര്‍ മാന്യമായി പെരുമാറണമെന്നും മറ്റും പറഞ്ഞ് ഉച്ചത്തില്‍ സംസാരിച്ചു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളോട് മാറിനില്‍ക്കാന്‍ പറഞ്ഞതോടെ ഉന്തും തള്ളുണ്ടായി. ഇവിടെ ബഹളമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ചില ഡോക്ടര്‍മാര്‍ ഇയാളെ ഉന്തിത്തള്ളി ആശുപത്രി കവാടത്തിനടുത്തേക്ക് കൊണ്ടു പോയി. അപ്പോഴേക്കും അവിടെയുണ്ടായിരുന്ന പോലീസുകാരെത്തി പിടിച്ചുമാറ്റുകയായിരുന്നു.
സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചെന്നാരോപിച്ച് യുവാവ് പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കി. വാഴേങ്കട സ്വദേശിനിയായ ഭാര്യയും കുട്ടിയുമൊത്താണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. ഭാര്യയുടെ ചികിത്സക്കായി ബുധനാഴ്ച എത്താന്‍ പറഞ്ഞതനുസരിച്ച് രണ്ടുദിവസം മുമ്പാണ് ആലുവയില്‍ നിന്ന് വാഴേങ്കടയിലെത്തിയത്. ആലുവയില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന താന്‍ ഡോക്ടര്‍മാര്‍ എന്താണ് പറയുന്നതെന്നറിയാന്‍ ചെന്നപ്പോള്‍ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍ മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്തതായി ഇയാള്‍ പറയുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
