പേരിൽ മാത്രം ജില്ലാ ആശുപത്രി; സൗകര്യങ്ങളെല്ലാം ഇപ്പോഴും താലൂക്ക് ആശുപത്രിയുടേത്

Share to

Perinthalmanna Radio
Date: 18-05-2023

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയാക്കി ഉയർത്തിയെങ്കിലും പെരിന്തൽമണ്ണ ഗവ.ആശുപത്രിയിൽ ജീവനക്കാരുടെ എണ്ണം താലൂക്ക് ആശുപത്രിയെക്കാൾ കുറവ്. സ്റ്റാഫ് പാറ്റേൺ പുതുക്കണമെന്നു നിയമസഭയിൽ സബ് മിഷനായി വരെ ഉന്നയിക്കപ്പെട്ടിട്ടും നടപടിയില്ല. പഴയ ബ്ലോക്കും മാതൃശിശു സംരക്ഷണ കേന്ദ്രവും പുതുതായി നിർമാണത്തിലുള്ള കെട്ടിടങ്ങളുമായി ഭൗതിക സൗകര്യങ്ങൾ ആവശ്യത്തിന് ഉണ്ടെങ്കിലും ജീവനക്കാരുടെ കുറവു വലിയ പ്രതിസന്ധിയാണ്. നഴ്സിങ് പാരാ മെഡിക്കൽ നഴ്സി ങ് ഇതര ജീവനക്കാരുടെ വലിയ കുറവാണ് ആശുപ്രതിയിലുള്ളത്. ആവശ്യത്തിൽ പകുതിയോളം ജീവനക്കാരേയുള്ളു. ഉള്ള ജീവനക്കാർ അവധി വെട്ടിക്കുറച്ചും ഓവർടൈം ജോലി ചെയ്തും പെടാപ്പാട് പെടുകയാണ്. സ്പെഷൽറ്റി ഡോക്ടർമാർ ഉൾപ്പെടെ 29 ഡോക്ടർമാരാണ് ഇവിടെയുള്ളത്. 16 സ്പെഷൽറ്റി വിഭാഗങ്ങൾക്ക് ഒപിയുണ്ട്. എന്നാൽ മുഴുവൻ ഒപികളും പ്രവർത്തിക്കുന്ന ദിവസങ്ങൾ അപൂർവം.

ജീവനക്കാരുടെ കുറവു മൂലം മെഡിക്കൽ റെക്കോർഡ്സ് ലൈബ്രറി അടച്ചിട്ടിരിക്കുകയാണ്. വിവിധ സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്തേണ്ടവരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. നിലവിലുണ്ടായിരുന്ന മെഡിക്കൽ റെക്കോർഡ്സ് ലൈബ്രറിയൻ മെഡിക്കൽ കോളജിൽ നിയമനം ലഭിച്ചു പോയി. ഇവിടെ ഉണ്ടായിരുന്ന താൽക്കാലിക ജീവനക്കാരിയും വേറെ നിയമനം ലഭിച്ചു പോയതോടെയാണ് ആളില്ലാതായത്. സ്റ്റോർ സൂപ്രണ്ട് തസ്തിക തന്നെയില്ല. സ്റ്റോറിലേക്ക് ആവശ്യമായ സ്റ്റോർ കീപ്പർമാരുമില്ല. സ്റ്റോറിൽ ഫാർമസി തസ്തികയുമില്ല.

ഡയാലിസിസ് കേന്ദ്രത്തിൽ 2 ഷിഫ്റ്റുകളാണ് ഉള്ളത്. ടെക്നിഷ്യന്മാരുടെ കുറവാണ് കൂടുതൽ ഷിഫ്റ്റുകൾക്കു തടസ്സം. ജില്ലാ ആശുപത്രി ഫാർമസിയിൽ 11 പേരെങ്കിലും വേണ്ടിടത്ത് 6 പേരേയുള്ളൂ. ഭിന്ന ശേഷിക്കാർക്കും 60 വയസ്സു കഴിഞ്ഞവർക്കും ഉൾപ്പെടെ 9 കൗണ്ടറുകളാണ് 5 പേർ കൈകാര്യം ചെയ്യുന്നത്. ആളില്ലാത്തതിനാൽ രാത്രികാല ഫാർമസി നിർത്തലാക്കിയിരിക്കുകയാണ്. ദേശീയ. പാതയുടെ ഇരു വശത്തുമായാണ് ആശുപത്രിയുള്ളത്. ഒരു വശത്തു പഴയ ബ്ലോക്കും മറുവശത്തു മാതൃ ശിശു ബ്ലോക്കും. റോഡ് മുറിച്ചു കടന്നുള്ള യാത്ര വലിയ സാഹസമാണ്. ഇവിടെ മുകളിലൂടെയോ റോഡിന് അടിയിലൂടെയോ നടപ്പാത വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *