പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വീണ്ടും മൂർഖൻ പാമ്പിനെ പിടികൂടി

Share to

Perinthalmanna Radio
Date: 29-06-2023

പെരിന്തൽമണ്ണ: പാമ്പ് ഭീതി ഒഴിയാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. ബുധനാഴ്‌ച ഒ.പി. ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് ഒരു മൂർഖൻ കുഞ്ഞിനെക്കൂടി പിടികൂടി. ഇതോടെ 12 ദിവസത്തിനിടെ 20 മൂർഖൻ കുഞ്ഞുങ്ങളെയാണ് ആശുപത്രിയിൽനിന്നു പിടിച്ചത്. ഉച്ചയ്ക്ക് ഒന്നോടെ ജീവനക്കാരാണ് ഒ.പി. ടിക്കറ്റ് കൗണ്ടറിനു സമീപം പാമ്പിൻകുഞ്ഞിനെ കണ്ടത്. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വൈകീട്ട് അഞ്ചോടെയാണ് കൗണ്ടറിന്റെ ചില്ലിനടുത്ത് വീണ്ടും കണ്ടത്. അവിടെയെത്തിയിരുന്ന പാമ്പുപിടുത്തക്കാരൻ സിറാജാണ് പാമ്പിൻ കുഞ്ഞിനെ പിടികൂടിയത്.

മുൻപ് പത്ത് പാമ്പുകളെ പിടികൂടിയ ജീവനക്കാരൻ സനൂപും സഹായത്തിനുണ്ടായിരുന്നു. ഒ.പി. യിൽ തിരക്കുള്ള സമയമല്ലായിരുന്നതിനാൽ ആളുകളുണ്ടായില്ല.

ബാക്കി പാമ്പുകളെ കണ്ടെത്തിയ പഴയ ഓപ്പറേഷൻ തിയേറ്റർ കെട്ടിടത്തിനും കാന്റീനിനും ഇടയിലുള്ള കെട്ടിടത്തിലാണ് ഒ.പി. കൗണ്ടർ പ്രവർത്തിക്കുന്നത്. ചൊവ്വാഴ്‌ചയും ഈ ഭാഗത്ത് പാമ്പിൻകുഞ്ഞിനെ കണ്ടതായി ജീവനക്കാർ പറഞ്ഞിരുന്നു.

തുടർന്ന് ട്രോമാകെയർ പ്രവർത്തകരെത്തി വലിയ ജലസംഭരണിയും മറ്റും പരിശോധിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ട്രോമാകെയർ പ്രവർത്തകരും ജീവനക്കാരും ചേർന്ന് ഞായറാഴ്‌ച ആശുപത്രി പരിസരം വൃത്തിയാക്കുകയും മടകൾ മൂടുകയുംചെയ്തിരുന്നു.

17-നാണ് ആദ്യമായി സർജിക്കൽ വാർഡിൽ രോഗി പാമ്പിൻകുഞ്ഞിനെ കണ്ടത്. തുടർന്നുള്ള തിങ്കളാഴ്‌ചമുതൽ സർജിക്കൽ വാർഡിലെ രോഗികളെ മാറ്റി വാർഡ് അടച്ചിട്ടിരിക്കുകയാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *