ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിക്കാൻ ടെൻഡർ നടപടിയായി

Share to

പെരിന്തൽമണ്ണ: നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ജില്ലാ ആശുപത്രിയിലെ പഴകി ദ്രവിച്ച ജനതാ പേവാർഡ് കെട്ടിടം പൊളിച്ചു നീക്കാൻ ടെൻഡർ നടപടിയായി. 10 വർഷത്തോളമായി കാല പഴക്കം മൂലം ഉപയോഗ ശൂന്യമായി കിടക്കുന്ന പേവാർഡ് കെട്ടിടം പൊളിക്കാനുള്ള നടപടികൾ നീണ്ടു പോയത് ഇതിന്റെ ഉടമസ്ഥരായ കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റി യും.(കെഎച്ച്ആർഡബ്ലിയുഎസ്) ആരോഗ്യ വകുപ്പും തമ്മിലുള്ള വടംവലി മൂലമാണ് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ മുകൾ വശത്ത് പേവാർഡ് നിർമിക്കാൻ സൗകര്യം ഒരുക്കി നൽകാമെന്ന് സർക്കാരും ജില്ലാ പഞ്ചായത്തും നൽകിയ ഉറപ്പിലാണ് അനുമതി. ഇന്നലെയാണ് ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ടെൻഡർ നോട്ടിസ് പുറത്ത് ഇറക്കിയത്. 15ന് ആണ് ടെൻഡർ. വർക്ക് ഓർഡർ സ്വീകരിക്കുന്നവർ 30 ദിവസത്തിനകം പണി പൂർത്തീകരിക്കണം.

Share to