
Perinthalmanna Radio
Date: 15-07-2023
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നു നജീബ് കാന്തപുരം എംഎല്‍എ. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്‍റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി വികസന സമിതി അംഗങ്ങളുടെയും ആശുപത്രി ജീവനക്കാരുടെയും സാന്നിധ്യത്തില്‍ നടന്ന വാര്‍ഷികാഘോഷം ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ റഫീഖ അധ്യക്ഷയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എ.കെ മുസ്തഫ, എൻ.എം. സക്കീര്‍ ഹുസൈൻ, ഡോ. നിലാര്‍ മുഹമ്മദ്, പി.ടി.എസ്. മൂസു, ഡോ. അബൂബക്കര്‍ തയ്യില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു, കുറ്റീരി മാനുപ്പ, ജോസ് വര്‍ഗീസ്, ശിവദാസൻ, ജോസ് പണ്ടാരപ്പള്ളി, ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് നുസൈബ, ജില്ലാ ആശുപത്രി ഡയാലിസിസ് ടെക്നീഷ്യൻ ജിതിൻ കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് ഡയാലിസിസ് യൂണിറ്റിലെ ജീവനക്കാരായ ജിതിൻ കൃഷ്ണ, അനീഷ വര്‍ഗീസ്, നിമിഷ അശോകൻ, റോക്സി, പി. മഞ്ജു, വര്‍ഷ, എം. അൻഷാദ്, സരോജിനി, സ്മിത എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. 2021-ല്‍ ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് രണ്ടു വര്‍ഷത്തിനിടയില്‍ 7858 ഡയാലിസിസ് നടത്തി. പരിമിതികള്‍ക്കുള്ളിലും എട്ടു ഡയാലിസിസ് ഉപകരണങ്ങളിലൂടെ രണ്ടു ഷിഫ്റ്റുകളായാണ് യൂണിറ്റിന്‍റെ പ്രവര്‍ത്തനം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ