Perinthalmanna Radio
Date: 25-07-2023
പെരിന്തൽമണ്ണ: കനത്ത മഴയില്‍ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് ദേശീത പാതയോരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ആംബുലൻസുകൾക്ക് മുകളിലേക്ക് വീണു. ഇന്ന് രാവിലെ 8 മണിയോടെയാണ് മതില്‍ ഇടിഞ്ഞു വീണത്. ആ സമയം ആംബുലൻസിൽ ആരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. സമീപത്ത് ഉണ്ടായിരുന്ന ചുമട്ട് തൊഴിലാളികളാണ് മതിൽ തകർന്ന് വീണത് കണ്ടത്. ഉടൻ തന്നെ മറ്റ് ആംബുലൻസ് ഡ്രൈവർമാരെ വിവരം അറിയച്ചതിനാൽ സമീപത്ത് ഉണ്ടായിരുന്ന മറ്റ് ആംബുലൻസുകൾ അവിടെ നിന്ന് മാറ്റിയതിനാൽ കൂടുതൽ ആംബുലൻസ് മുകളിലേക്ക് മതിൽ വീണില്ല. ആശുപത്രി കാൻ്റീന് സമീപത്തുള്ള മതിലാണ് തകർന്ന് വീണത്. മതിലും സമീപത്തുള്ള മരങ്ങളും അപകട ഭീഷണിയാണെന്ന് നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് ആംബുലൻസ് ഡ്രൈവർമാർ പറയുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ