Perinthalmanna Radio
Date: 18-11-2022
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ഒപി ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണം ഉടൻ ആരംഭിക്കും. പഴയ ജനതാ പേവാർഡ് പൊളിച്ചു നീക്കുന്നതിനുള്ള ലേല നടപടികൾ പൂർത്തിയായി. ക്വട്ടേഷനുകൾ കഴിഞ്ഞ 15 ന് തുറന്നു. ഏറ്റവും കൂടുതൽ തുക ആശുപത്രി വികസന സമിതിക്ക് നൽകി ജനതാ പേവാർഡ് പൊളിച്ചു നീക്കുന്നതിനുള്ള ക്വട്ടേഷൻ സമർപ്പിച്ച സ്ഥാപനത്തിന് പൊളിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവായി. ഇത് സംബന്ധമായ കരാർ ഒപ്പു വയ്ക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം പൂർണമായും പൊളിച്ചു നീക്കി സ്ഥലം നിരപ്പാക്കി നൽകണം.