
Perinthalmanna Radio
Date: 27-11-2022
പെരിന്തൽമണ്ണ: കാലപ്പഴക്കം ചെന്ന് 10 വർഷമായി ഉപയോഗിക്കാതെ കിടക്കുന്ന ജില്ല ആശുപത്രിയിലെ ജനത വാർഡ് ഞായറാഴ്ച പൊളിക്കും. കെട്ടിടം പൊളിക്കാൻ രണ്ടര വർഷമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജില്ല പഞ്ചായത്തും സർക്കാറിനെ സമീപിച്ചു വരുകയായിരുന്നു. കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ നിയന്ത്രണത്തിലാണ് ജനത വാർഡ് പ്രവർത്തിച്ചിരുന്നത്. 15,000 രൂപ ആശുപത്രി എച്ച്.എം.സിയിലേക്ക് ഈടാക്കിയാണ് കെട്ടിടം പൊളിക്കാൻ നൽകിയത്. കെട്ടിടം പൊളിക്കാൻ അനുമതി ലഭിക്കാത്തതിനാലാണ് ജില്ല ആശുപത്രി വികസനത്തിന് ലഭിച്ച 13 കോടിയോളം രൂപ ചെലവിടാനാവാതെ കിടന്നത്. വാർഡ് പൊളിക്കുന്നതോടെ ഒ.പി ബ്ലോക്ക് നിർമാണം തുടങ്ങാനാവും.
