പെരിന്തൽമണ്ണയിലെ തിരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎക്ക് തിരിച്ചടി

Share to

Perinthalmanna Radio
Date: 11-11-2022

പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎക്ക് തിരിച്ചടി. എതിർ സ്ഥാനാർഥിയായിരുന്ന ഇടത് സ്വതന്ത്രൻ കെ.പി.എം മുസ്തഫ സമർപ്പിച്ച ഹർജി നില നിൽക്കുമെന്ന് ഹൈക്കോടതി. പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം സമർപ്പിച്ച തടസ്സ ഹർജി തള്ളിയ ഹൈക്കോടതി, വിശദമായ വാദം കേൾക്കുമെന്ന് വ്യക്തമാക്കി. തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടി ചോദ്യം ചെയ്താണ് ഹർജി. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് എതിർ സ്ഥാനാർത്ഥി ആയിരുന്ന കെ.പി.എം മുസ്തഫയുടെ ആവശ്യം. ഉത്തരവിന് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ നജീബിന് കോടതി ഒരു മാസത്തെ സമയമനുവദിച്ചു. ഒരു വർഷത്തിലധികം നീണ്ട നടപടി ക്രമങ്ങൾക്ക് ഒടുവിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 38 വോട്ടിനാണ് പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം വിജയിച്ചത്.

Share to

Leave a Reply

Your email address will not be published. Required fields are marked *