
Perinthalmanna Radio
Date: 09-02-2023
പെരിന്തൽമണ്ണ∙ തപാൽ ബാലറ്റുകൾ അടങ്ങുന്ന പെട്ടി കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ട്രഷറി വകുപ്പ് ജോ.ഡയറക്‌ടർ പെരിന്തൽമണ്ണ സബ് ട്രഷറിയിലെത്തി അന്വേഷണം നടത്തി.ട്രഷറി വകുപ്പ് ഡയറക്‌ടറേറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം എത്തിയത്.
ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയാണ് അന്വേഷണ ചുമതലയുള്ള ജോയിന്റ് ഡയറക്‌ടർ ജോൺ ജോസഫ് സബ് ട്രഷറിയിലെത്തിയത്. സബ് ട്രഷറിയിലേക്ക് സാധന സാമഗ്രികളുടെ വരവും പോക്കും രേഖപ്പെടുത്തുന്ന രേഖകളും മറ്റ് റജിസ്‌റ്ററുകളും പരിശോധിക്കുകയും ജീവനക്കാരിൽനിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. വൈകിട്ട് ആറരയോടെയാണ് അദ്ദേഹം മടങ്ങിയത്. ഹൈക്കോടതി നാളെ കേസ് വീണ്ടും പരിഗണിക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
