Perinthalmanna Radio
Date: 21-05-2023
പെരിന്തൽമണ്ണ : തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സബ്ട്രഷറിയിൽ സൂക്ഷിച്ച ചില രേഖകൾകൂടി ഹൈക്കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. വോട്ടർപട്ടികയുടെ പകർപ്പുകളടക്കമുള്ള രേഖകളാണ് ശനിയാഴ്‌ച രാവിലെ കൊണ്ടുപോയത്. തിരഞ്ഞെടുപ്പ് വരണാധികാരിയായ പെരിന്തൽമണ്ണ സബ്കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടി.മണ്ഡലത്തിലെ 315 പോളിങ് ബൂത്തുകളിൽ ഉപയോഗിച്ച വോട്ടർപട്ടികയുടെ മാർക്ക്ചെയ്ത പകർപ്പുകളും മറ്റു ചില രേഖകളുമുണ്ടെന്നാണു വിവരം. 23-ന് തിരഞ്ഞെടുപ്പുകേസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഈ രേഖകളും എത്തിക്കുന്നത്. 348 പ്രത്യേക തപാൽ വോട്ടുകൾ എണ്ണാതെ മാറ്റിവെച്ച് ഫലപ്രഖ്യാപനം നടത്തിയതിനെ ചോദ്യംചെയ്ത് എൽ.ഡി.എഫ്. സ്ഥാനാർഥിയായ കെ.പി.എം. മുസ്തഫ സമർപ്പിച്ച ഹർജിയാണ് കോടതിയിലുള്ളത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
*®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ