
Perinthalmanna Radio
Date: 31-01-2023
പെരിന്തൽമണ്ണ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ നിന്ന് മുസ്‌ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തെ തിരഞ്ഞെടുത്തതിൽ ക്രമക്കേട് ആരോപിച്ചുള്ള തിരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി ഫെബ്രുവരി ഒന്നിനു പരിഗണിക്കാൻ മാറ്റി.
ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇടതു സ്ഥാനാർഥി കെ.പി.എം. മുസ്തഫയാണ് ഹർജി നൽകിയത്.
നജീബ് കാന്തപുരം 38 വോട്ടുകൾക്കാണ് ജയിച്ചത്. 340 പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ലെന്നും അതിൽ മുന്നൂറോളം വോട്ടുകൾ തനിക്കാണ് ലഭിച്ചതെന്നും ഹർജിയിൽ പറയുന്നു.
പോസ്റ്റൽ വോട്ടുകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ, പരിശോധനയിൽ പോസ്റ്റൽ ബാലറ്റുകളിൽ 482 ബാലറ്റുകളുടെ ഒരു കെട്ട് കാണാതായതായി സബ് കളക്ടർ കോടതിയിൽ അറിയിച്ചു. കക്ഷികളുടെ വാദം കേൾക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
