പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; വോട്ടുപെട്ടി കാണാതായതിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Share to

Perinthalmanna Radio
Date: 16-02-2023

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. വോട്ടു പെട്ടി കാണാതായതിൽ അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു. നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം. വോട്ടു പെട്ടി കാണാതായതും പോസ്റ്റൽ ബാലറ്റ് മിസ്സിംഗ് അടക്കമുളള വിഷയങ്ങൾ പരിശോധിച്ച് മറുപടി നൽകണമെന്നും ഇടക്കാല ഉത്തരവിലുണ്ട്. എന്നാൽ കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേർക്കണമെന്ന ആവശ്യം കോടതി തളളി. ഇക്കാര്യത്തിൽ എന്ത് സഹായവും ചെയ്യാൻ തയാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനിടെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന അടുത്ത വ്യാഴാഴ്ച തുറന്ന കോടതിയിൽ നടത്താനും കോടതി നിർദേശിച്ചു.

അതേ സമയം, പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മലപ്പുറം ജില്ലാ കലക്ടർ അന്വേഷണമാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർടിൻറെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച്ചയുണ്ടായെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുവാശ്യപ്പെട്ടാണ് ജില്ലാ കലക്ടറുടെ പ്രാഥമിക നിഗമനം. ജനപ്രാതിനിധ്യ നിയമത്തിന്റെ 134, 136 വകുപ്പുകൾ പ്രകാരം കേസെടുത്ത് പെരിന്തൽമണ്ണ പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. ജില്ലാ കളക്ടർ  കാരണം കാണിക്കൽ നോട്ടീസ് നൽകിയ നാല് ഉദ്യോഗസ്ഥരും നോട്ടീസിനുള്ള മറുപടി നൽകിയിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *