Perinthalmanna Radio
Date: 09-04-2023
പെരിന്തൽമണ്ണ: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്താനിരിക്കുന്ന എസ്.ഐ പരീക്ഷാ അഭിമുഖത്തിന് തയ്യാറെടുക്കുന്നവര്‍ക്കായി പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസും മുദ്ര എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷനും, ക്രിയ വിദ്യാഭ്യാസ പദ്ധതിയും സംയുക്തമായി സംഘടിച്ച സൗജന്യ അഭിമുഖ പരിശീലന പരിപാടിക്ക് എത്തിയത് നൂറോളം ഉദ്യോഗാർഥികൾ. പൂര്‍ണ്ണമായും കേരള പി.എസ്.സിയുടെ എസ്.ഐ അഭിമുഖ മാതൃകയില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത പരിശീലനത്തിന് സര്‍വീസിലുള്ളവരും വിരമിച്ചവരുമായ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, അക്കാദമിക രംഗത്തെ പ്രമുഖര്‍, മന: ശ്ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. മുൻ ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രൻ, എം.ഇ.എസ്. ബി.എഡ്. കോളേജ് പ്രിൻസിപ്പൽ മൻസൂർ മാട്ടിൽ, സിവിൽ സർവീസ് അക്കാദമി കോ-ഓർഡിനേറ്റർ ഇർഷാദ് എന്നിവർ നേതൃത്വം നൽകി. ഫസൽ വാരിസ്, പി.പി. ഫൈസീർ എന്നിവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ