പെരിന്തൽമണ്ണ ബ്ലോക്ക് പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം 12 പദ്ധതികൾ പൂർത്തിയായി

Share to

Perinthalmanna Radio
Date: 09-06-2023

പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്ത് നിർവ്വഹണ ഏജൻസിയായി നടപ്പാക്കി വരുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന ( പിഎംകെഎസ് വൈ) പദ്ധതിയിൽ പെടുത്തി 12 ഗ്രാമീണ ചെറുകിട പദ്ധതികൾ പൂർത്തിയായി. ഒരു കോടിയോളം രൂപ ചെലവഴിച്ച് തോടുകളുടെ സംരക്ഷണം, മഴവെള്ള കൊയ്ത്തിനുള്ള സംവിധാനം, ചെറിയ നീർച്ചാലുകളുടെ സംരക്ഷണം എന്നീ വിഭാഗങ്ങളിലൂടെയാണ് പദ്ധതികൾ ഏറ്റെടുത്തത്. അങ്ങാടിപ്പുറം, കീഴാറ്റൂർ, പുഴക്കാട്ടിരി, മക്കരപ്പറമ്പ് എന്നീ ഗ്രാമ പഞ്ചായത്തുകളിലായി നടപ്പിലാക്കി വരുന്ന പദ്ധതി പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുക, കാർഷിക മേഖലയിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക, പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ഉപജീവന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് നടപ്പിലാക്കി വരുന്നത്.

കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പദ്ധതികളുടെ പൂർത്തീകരണം സാധ്യമായതിനാൽ തോടുകളുടെയും മറ്റു നീർച്ചാലുകളുടെയും കരകൾ ഇടിഞ്ഞു കൃഷി നാശം ഉണ്ടാകുന്നത് തടയാൻ സാധിക്കുമെന്ന് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ അഭിപ്രായപ്പെട്ടു. പദ്ധതി നടത്തിപ്പിൻെറ രണ്ടാം ഘട്ടം എന്ന നിലക്ക് മഴക്കാലത്ത് ഏറ്റെടുത്തു നടത്താവുന്ന പ്രവൃത്തികളുടെ പട്ടിക തയ്യാറാക്കുന്നതിനായി വിവിധ തലങ്ങളിലുള്ള ഗുണഭോക്താക്കളുടെ യോഗങ്ങൾ നടന്നു വരുന്നതായും ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *