പെരിന്തല്‍മണ്ണ നഗരസഭ ഇന്‍ഡോര്‍ മാര്‍ക്കറ്റ് പാതിവഴിയില്‍

Share to

Perinthalmanna Radio
Date: 30-10-2022

പെരിന്തല്‍മണ്ണ: 40 കോടി രൂപ മുടക്കി നിര്‍മിക്കുന്ന ആധുനിക ഇന്‍ഡോര്‍ മാര്‍ക്കറ്റിന് മുന്‍കൂര്‍ പണം നല്‍കി മുറികള്‍ ലേലത്തിന് എടുത്തവര്‍ കെട്ടിടം പൂര്‍ത്തിയാവാത്തതിനാല്‍ നിരാശയില്‍. ഒറ്റ വര്‍ഷം കൊണ്ട് കെട്ടിടം പൂര്‍ത്തിയാക്കി സംരംഭം തുടങ്ങാന്‍ സൗകര്യം ചെയ്ത് നല്‍കുമെന്ന് ഉറപ്പു നല്‍കിയാണ് പ്രവാസികളില്‍ നിന്നടക്കം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മുന്‍കൂറായി പണം വാങ്ങിയത്. ഇതിനായി കെട്ടിടത്തിന്റെ രൂപ രേഖ മാത്രം കാണിച്ച്‌ രണ്ടു ദിവസം ലേല നിക്ഷേപ സംഗമവും നടത്തി. 2019 ഫെബ്രുവരി 19 നാണ് മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും എന്നായിരുന്നു നഗരസഭ അറിയിച്ചിരുന്നത്. ഇത് പൂര്‍ത്തിയാക്കാന്‍ കൂടിയാണ് മുന്‍കൂര്‍ നിക്ഷേപം സ്വീകരിച്ചത്.

അതേ സമയം, പണം മുടക്കിയവര്‍ മൂന്നു വര്‍ഷമായി കാത്തിരിക്കുകയാണ്. പൂര്‍ത്തിയാക്കാന്‍ ഇനിയും പണം വേണം. ഹഡ്കോയില്‍ നിന്ന് 20 കോടി വായ്പ തേടിയതില്‍ വേണ്ട ഭൂരേഖകളില്ലാത്തതിനാല്‍ 4.75 കോടിയേ ലഭിച്ചുള്ളൂ. കേരള ബാങ്കില്‍ നിന്ന് വായ്പ തേടിയിട്ടുണ്ട്. വായ്പ ലഭിച്ച്‌ മാര്‍ക്കറ്റ് പൂര്‍ത്തിയാക്കുമെന്നാണ് നഗരസഭയുടെ ഉറപ്പ്.

ബഹുനില ഇന്‍ഡോര്‍ മാര്‍ക്കറ്റില്‍ ഒന്നാം നിലയില്‍ ആധുനിക സൂപ്പര്‍മാര്‍ക്കറ്റ്, ബ്രാന്‍ഡ് ഷോപ്പുകള്‍, എ.ടി.എം കൗണ്ടര്‍, മൊബൈല്‍ കിയോസ്കുകള്‍, ജെന്‍ഡ്സ്-കിഡ്സ് ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവയും, രണ്ടാം നിലയില്‍ രണ്ട് മള്‍ട്ടി പ്ലസ് തിയറ്റര്‍, ലേഡീസ് ഷോപ്പുകള്‍, ലേഡീസ് ഫാന്‍സി ഷോപ്പുകള്‍, ലേഡീസ് ബ്യൂട്ടിപാര്‍ലര്‍, പ്ലേ ഏരിയ, ഫുഡ് കോര്‍ട്ട് എന്നീ സൗകര്യങ്ങളും രൂപരേഖയിലുണ്ട്. എട്ട് ലിഫ്റ്റും, നാലു എസ്കലേറ്റര്‍ എന്നിവയുമുണ്ട്.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kcf3RkhQXQkLLaVchwrRgg

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to