പെരിന്തൽമണ്ണ നഗരസഭയിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

Share to

Perinthalmanna Radio
Date: 11-01-2023

പെരിന്തൽമണ്ണ: നഗരസഭയിൽ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ 9,100 മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. സംസ്ഥാന ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യ കൃഷി പദ്ധതി പ്രകാരമുള്ള കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. നഗരസഭ ഓഫിസ് മുറ്റത്ത് വിതരണോദ്ഘാടനം ചെയർമാൻ പി. ഷാജി നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. കൗൺസിലർ സാറ സലിം സ്വാഗതം പറഞ്ഞു. കർഷകരായ ഇസ്മായിൽ കല്ലിറമ്പിൽ, അബ്ദുറഹ്മാൻ കോലോത്തൊടി, അബ്ദുൽ ഗഫൂർ പച്ചീരി എന്നിവർ പങ്കെടുത്തു. ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം കാർപ്പ് മത്സ്യ. കുഞ്ഞുങ്ങൾക്കായി അപേക്ഷിച്ച മുഴുവൻ കർഷകർക്കും വിതരണം പൂർത്തിയാക്കി. കാർപ്പ്, വാള, വരാൽ, തിലാപ്പിയ ഇനങ്ങളിലായി ഏഴര ഏക്കർ കൃഷിക്കുള്ള മത്സ്യ കുഞ്ഞുങ്ങളെയാണ് ഈ വർഷം നഗരസഭ ജനകീയ മത്സ്യ കൃഷിയിലൂടെ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 2200, രണ്ടാം ഘട്ടത്തിൽ 6900 എന്നിങ്ങനെ ആകെ 9100 മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *