
Perinthalmanna Radio
Date: 11-01-2023
പെരിന്തൽമണ്ണ: നഗരസഭയിലെ ഭിന്നശേഷിക്കാരുടെ കലാമേള അലങ്കാർ ഓഡിറ്റോറിയത്തിൽ നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ ആധ്യക്ഷ്യം വഹിച്ചു. നവാഗത സംവിധായകൻ കെ. എസ്.ഹരിഹരൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജാഫർ കക്കൂത്ത്, സാന്ത്വനം കോ ഓർഡിനേറ്റർ കിഴിശ്ശേരി സലീം, ഐസിഡിഎസ് സൂപ്പർവൈസർ സൈനബ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വാർഡുകളിൽ നിന്നെത്തിയ അൻപതിലേറെ ഭിന്നശേഷിക്കാർ പങ്കെടുത്തു. എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
