പെരിന്തൽമണ്ണ നഗരസഭ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

Share to

Perinthalmanna Radio
Date: 16-01-2023

പെരിന്തൽമണ്ണ : ലോക പാലിയേറ്റീവ് കെയർ ദിനമായ ജനുവരി 15 ന് പെരിന്തൽമണ്ണ നഗരസഭ  ആരോഗ്യ രംഗത്ത് നടപ്പിലാക്കുന്ന കെയർ മിഷന്റെ ഭാഗമായി പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു. നഗരസഭ ഓഫീസ് പരിസരത്ത് പാലിയേറ്റീവ് കെയർ കുടുംബ സംഗമം സംഘടിപ്പിച്ച് കൊണ്ട് നടന്ന പാലിയേറ്റീവ് കെയർ ദിനാചരണം ഉദ്ഘാടനം നഗരസഭ ചെയർമാൻ പി ഷാജി നിർവഹിച്ചു. ജീവിതത്തിന്റെ സങ്കീർണ സാഹചര്യങ്ങളാൽ കിടപ്പിലായി പോകുന്ന, ദീർഘകാലം പരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണം  സമൂഹത്തിൽ ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്.
ഇത്തരം ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി രോഗ നിർണയം നടത്തി മരുന്നു നൽകുന്ന പരിമിതമായ സേവനങ്ങൾക്ക് അപ്പുറത്ത് ശാരീരികമായി മാത്രമല്ല മാനസികവും സാമൂഹികവും സാമ്പത്തികവുമായി അവർ അനുഭവിക്കുന്ന അവശതകളെകൂടി അഭിസംബോധന ചെയ്ത് ശുശ്രൂഷ നൽകി എല്ലാ അർത്ഥത്തിലും താങ്ങും തണലുമായി സമ്പൂർണ്ണ സാന്ത്വന പരിചരണമാവുകയാണ് വേണ്ടത് എന്നും ഇതിന് പാലിയേറ്റിവ്
നടത്തുന്ന പ്രവർത്തനം വലിയ പ്രശംസ അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിവിധ വ്യക്തിത്വങ്ങൾ സംസാരിച്ചു. നഗരസഭ സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ കുടുംബ സംഗമത്തിൽ കലാ പരിപാടികളും, അതി ജീവനത്തിനായി പ്രേത്യേകം തയ്യാറാക്കിയ ക്ലാസ്സുകളും കഴിഞ്ഞു ഭക്ഷണം കഴിച്ച് സമ്മാനങ്ങളുമായാണ് എല്ലാവരും മടങ്ങിയത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *