Perinthalmanna Radio
Date: 26-01-2023
പെരിന്തൽമണ്ണ: വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങളെ അതി ജീവിക്കാൻ പെരിന്തൽമണ്ണ നഗരസഭയിൽ സ്കൂളിനൊരു ഡോക്ടർ പദ്ധതിക്ക് തുടക്കമായി. പെരിന്തൽമണ്ണ നഗരസഭ ഐഎംഎ പെരിന്തൽമണ്ണയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും വിദ്യാർത്ഥികളിലും കോവിഡാനന്തരം ഉണ്ടായ മാറ്റം വലിയ തോതിലാണ് പ്രകടമാകുന്നത്. ഗൗരവമേറിയ ഈ വിഷയത്തിൽ നഗരസഭ ഇടപെടുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി നഗരസഭ SURE മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആവിഷ്കരിച്ച പദ്ധതിയാണ് “സ്‌കൂളിനൊരു ഡോക്ടർ.”
വിദ്യാഭ്യാസ രംഗം വിപ്ലവകരമായി മാറി വൈജ്ഞാനിക സമൂഹമായി വിപുലീകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നൈപുണ്യമുള്ളവരായി ഉയർന്നു വരാൻ മാനസികവും ശാരീരികവുമായ ശേഷിയുള്ള വിദ്യാർത്ഥികളാണ് നമുക്ക് വേണ്ടത്. നഗരസഭയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നേരിടുന്ന പ്രയാസങ്ങൾ തരണം ചെയ്യുന്നതിനും അനഭലഷണിയമായ പ്രവണതകളെ തടയുന്നതിനും
പഠനത്തിലേക്ക് കൂടുതൽ ശ്രദ്ധ
കേന്ദ്രീകരിക്കുന്നതിനുമാവശ്യമായ ഇടപെടലുകൾ അധ്യാപകരെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ സ്കൂളുകൾ കേന്ദ്രീകരിച്ചും പ്രാദേശികമായും
നടന്നു വരുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണമാണ് “സ്‌കൂളിനൊരു ഡോക്ടർ” പദ്ധതി പെരിന്തൽമണ്ണ നഗരസഭ നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങളെ അതിജീവിച്ച് പഠനത്തിലേക്ക് ശ്രദ്ധചലുത്തി വിജയം കൈവരിക്കുവാൻ ഡോക്ടറുടെ സേവനം കൂടി ലഭിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ